കൊച്ചി : കുമരകത്തെ നിരാമയ റിട്രീറ്റ് റിസോർട്ടിന് ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകാനുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. റിസോർട്ടിന് പോലീസ് സംരക്ഷണം തേടി നിരാമയ റിട്രീറ്റ് അധികൃതർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
കുമരകത്ത് ഭൂമി കൈയേറി റിസോർട്ട് അധികൃതർ കോട്ടേജും മതിലും പണിതെന്ന് ചൂണ്ടിക്കാട്ടി അനധികൃത നിർമാണം പൊളിക്കാൻ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഭൂമി കൈയേറിയെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ റിസോർട്ട് ആക്രമിച്ചെന്നും പോലീസ് സംരക്ഷണം നൽകിയില്ലെന്നും വ്യക്തമാക്കിയാണ് അധികൃതർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
നിരാമയ റിട്രീറ്റ് റിസോർട്ട്: സംരക്ഷണം നൽകാനുള്ള ഇടക്കാല ഉത്തരവ് നീട്ടി
01:45 AM Dec 08, 2017 | Deepika.com