കൊച്ചി: കത്തോലിക്ക കോണ്ഗ്രസ് നേതൃസംഗമവും ഗ്ലോബൽ സമിതിയുടെ സ്ഥാനാരോഹണവും നാളെ ഉച്ചകഴിഞ്ഞു രണ്ടിനു സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃസംഗമം ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാർ ജൂലിയോസ്, മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത തുടങ്ങിയവർ സന്ദേശം നൽകും.
ഗ്ലോബൽ സമിതി പ്രസിഡന്റ് ബിജു പറയന്നിലം ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി. ജെ. പാപ്പച്ചൻ, വൈസ് പ്രസിഡന്റുമാരായ ഡോ. മോഹൻ തോമസ്, (ഗൾഫ് - മിഡിൽ ഈസ്റ്റ്), ഡേവിസ് ഇടക്കളത്തൂർ (ഗൾഫ് റീജണൽ), സാജു അലക്സ് തെങ്ങുംപള്ളിക്കുന്നേൽ (പാലാ), പി. ടി. ചാക്കോ (അഹമ്മദാബാദ്), പ്രഫ. ജോയി മൂപ്രപ്പിള്ളിൽ (കോട്ടയം), ജോസ് മേനാച്ചേരി (പാലക്കാട്), ജോണിക്കുട്ടി തോമസ് (ഓസ്ട്രേലിയ), ബോസ് കുര്യൻ (യുഎസ്എ), സെലിൻ സിജോ (കാഞ്ഞിരപ്പിള്ളി), ജോളി ജോസഫ് (കാനഡ), ജോയി പാറേക്കാട്ടിൽ (മുംബൈ), കെ. ജെ. ആന്റണി (താമരശേരി), സെക്രട്ടറിമാരായ പ്രഫ. ജാൻസൻ ജോസഫ് (ചങ്ങനാശേരി), ജോസഫ് മാത്യു പാറേക്കാട്ട് (സിംഗപുർ), ബിജു കുണ്ടുകുളം (തൃശൂർ), ഡെന്നി കൈപ്പനാനിക്കൽ (ഗൾഫ് റീജണൽ), ജോർജ് കോയിക്കൽ (ഇടുക്കി), ജേക്കബ് ചാക്കത്തറ (ചെന്നൈ), മോഹൻ ഐസക്ക് (പാലക്കാട്), തോമസ് പീടികയിൽ (കോട്ടയം), ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ (കോതമംഗലം), ബെന്നി ആന്റണി (എറണാകൂളം), പീറ്റർ ഞറളക്കാട്ട് (മാനന്തവാടി), ആന്റണി എൽ തൊമ്മാന (ഇരിങ്ങാലക്കുട), ബെന്നി മാത്യു (ഗൾഫ് റീജണൽ) എന്നിവരും വർക്കിംഗ് കമ്മിറ്റി അംഗങ്ങളും മേജർ ആർച്ച്ബിഷപ് മുന്പാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും.
കുരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, കത്തോലിക്ക കോണ്ഗ്രസ് ഡയറക്ടർ ഫാ. ജിയോ കടവി, വി.വി. അഗസ്റ്റിൻ, മുൻ ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളിൽ, സഭാതാരം ജോണ് കച്ചിറമറ്റം, ജേക്കബ് മുണ്ടയ്ക്കൽ, കാത്തലിക്ക് ഫെഡറേഷൻ പ്രസിഡന്റ് ഷാജി ജോർജ്, മലങ്കര കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് മോണ്സണ് കെ. മാത്യു, പി.ജെ. പാപ്പച്ചൻ, മോഹൻ ഐസക് തുടങ്ങിയവർ പ്രസംഗിക്കും. കേരളത്തിനകത്തും പുറത്തുംനിന്നു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ നേതൃസംഗമത്തിൽ പങ്കെടുക്കും. കത്തോലിക്ക കോണ്ഗ്രസിന്റെ ശതാബ്ദി വർഷ കർമപദ്ധതിയുടെ പ്രകാശനവും സമ്മേളനത്തിൽ നടക്കും.
സ്ഥാനാരോഹണവും നേതൃസംഗമവും നാളെ
01:33 AM Dec 08, 2017 | Deepika.com