പറവൂർ: കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ (കെആർഎൽസിസി) 2017 ലെ പുരസ്കാര സമർപ്പണ സമ്മേളനം നാളെ പറവൂർ ടൗണ്‍ ഹാളിൽ നടക്കുമെന്ന് കോട്ടപ്പുറം രൂപതാ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ ജെക്കോബി അറിയിച്ചു. വൈകുന്നേരം നാലിന് ചേരുന്ന സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷനായിരിക്കും.
കെആർഎൽസിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. സൂസപാക്യം പുരസ്കാരങ്ങൾ സമർപ്പിക്കും.കെ.വി. തോമസ് എംപി, എംഎൽഎമാരായ വി.ഡി. സതീശൻ, എസ്. ശർമ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി, പറവൂർ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, വൈസ് ചെയർമാൻ ജെസി രാജു, ഒസിഡി പ്രൊവിൻഷ്യൽ ഡോ. ആന്റണി മുള്ളൂർ, ടൈസണ്‍ മാസ്റ്റർ, കെആർഎൽസിസി സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, ട്രഷറർ ആന്റണി നൊറോണ എന്നിവർ സംബന്ധിക്കും. കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് സ്വാഗതവും ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറന്പിൽ നന്ദിയും പറയും.
ഗുരുശ്രേഷ്ഠ അവാർഡിന് നെൽസണ്‍ ഫെർണാണ്ടസും ഫാ. ജസ്റ്റിൻ പനക്കൽ ഒസിഡിയുമാണ് അർഹരായത്. മറ്റു പുരസ്കാര ജേതാക്കളും അവരുടെ രൂപതകളും: കലാപ്രതിഭ അവാർഡ് - ലാൽ (എം.പി. മൈക്കിൾ, വരാപ്പുഴ), കായിക അവാർഡ് - പി.എ. റാഫേൽ (കോട്ടപ്പുറം), മാധ്യമ അവാർഡ് - ഡയാന സിൽവസ്റ്റർ (കൊച്ചി), സാഹിത്യ അവാർഡ് - ജോസഫ് വൈറ്റില (വരാപ്പുഴ), വൈജ്ഞാനിക സാഹിത്യ അവാർഡ് - ഫാ. ബോബി ജോസ് കട്ടിക്കാട്ട് ഒഎഫ്എം കാപ്, സംരംഭക അവാർഡ് - ടി.എ. ജോസഫ് (കൊച്ചി), സമൂഹ നിർമിതി അവാർഡ് -കെ.എസ്. ജയമോഹനൻ (കണ്ണൂർ), വിദ്യാഭ്യാസ, ശാസ്ത്ര അവാർഡ് - ഫാ. സേവ്യർ കുടിയാംശേരി (ആലപ്പുഴ), യുവത അവാർഡ് - ലിസ്ബ ജോണ്സണ് (തിരുവനന്തപുരം).
കെആർഎൽസിസി പുരസ്കാര സമർപ്പണം നാളെ പറവൂരിൽ
01:16 AM Dec 08, 2017 | Deepika.com