തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തെ കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷാ തീയതികൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 23 ന് രാവിലെ 10 മുതൽ 12.30 വരെ ഒന്നാം പേപ്പർ (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷയും 24 ന് രാവിലെ 10 മുതൽ 12.30 വരെ രണ്ടാം പേപ്പറിന്റെയും (മാത്തമാറ്റിക്സ്) പരീക്ഷയും നടക്കും. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബായി എന്നിവിടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.
സംസ്ഥാനത്തെ വിവിധ എൻജിനിയറിംഗ് കോഴ്സുകളിൽ പ്രവേശനം നേടാൻ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം.
എൻജിനിയറിംഗ് പ്രവേശന പരീക്ഷ ഏപ്രിൽ 23നും 24നും
02:14 AM Dec 07, 2017 | Deepika.com