തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തൃശൂരിലെ കുന്നംകുളം എന്നിവിടങ്ങൾ കേന്ദ്രമാ ക്കി താലൂക്കുകൾ രൂപീകരിക്കുന്നതിനു മന്ത്രിസഭ അംഗീകാരം നല്കി. ഇരു താലൂക്കുകളുടെയും പ്രവർത്തനത്തിനായി 55 തസ്തികകൾ വീതം സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ റേഡിയോഗ്രാഫർ ഗ്രേഡിന്റെ രണ്ടു തസ്തികകൾ സൃഷ്ടിച്ചു.
ക്ഷീരവികസന വകുപ്പിന്റെ കീഴിലുളള മീനാക്ഷിപുരം, പാറശാല, ആര്യങ്കാവ് എന്നീ ചെക്ക് പോസ്റ്റുകളിൽ ഒൻപതു തസ്തികകളും കാസർഗോഡ്, കോട്ടയം റീജണൽ ലാബോറട്ടറികളിലേക്ക് ആറു തസ്തികകളും സൃഷ്ടിച്ചു.
പയ്യന്നൂർ, കുന്നംകുളം താലൂക്കുകളാക്കും
01:54 AM Dec 07, 2017 | Deepika.com