ആലപ്പുഴ: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള സർക്കാർ നീക്കം കൈയേറ്റക്കാരെ സംരക്ഷിക്കാനാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥയുടെ ഭാഗമായി ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയ്സ് ജോർജിനെ പോലുള്ളവരെ സംരക്ഷിക്കാനാണ് ഈ നീക്കം.
വി.എസ്. മുഖ്യമന്ത്രിയായിരിക്കെയാണ് ഉദ്യാനത്തിനു ഭൂമി നൽകിയത് അതിനാൽ വിഷയത്തിൽ വി.എസ്.നിലപാടു വ്യക്തമാക്കണം. എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം ധാർമിക ബോധത്തോടുള്ള വെല്ലുവിളിയാണ്. ജസ്റ്റീസ് പി.എസ്. ആന്റണി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം. വിഷയത്തിൽ സിപിഐ നിലപാട് അപഹാസ്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സർക്കാർ നീക്കം പ്രതിഷേധാർഹം: ചെന്നിത്തല
01:37 AM Nov 25, 2017 | Deepika.com