തിരുവനന്തപുരം : ഡോക്ടർമാർക്കു നേരേ ഉണ്ടാകുന്ന അതിക്രമങ്ങളിൽ കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി കെജിഎംഒഎയുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ ഇന്നലെ ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ചു. വിവിധ ഓഫീസുകൾക്കു മുന്പിൽ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
കോഴിക്കോട് ബീച്ച് ആശുപത്രി, തലശേരി ജനറൽ ആശുപത്രി, മലപ്പുറം എടയൂർ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഡോക്ടർമാർക്കു നേരേയുണ്ടായ അക്രമങ്ങളിൽ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ തുടർ പ്രക്ഷോഭങ്ങൾ പിൻവലിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
സർക്കാർ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു
01:37 AM Nov 25, 2017 | Deepika.com