ട്രെയിനുകൾ ഇന്നലെയും വൈകി
01:37 AM Nov 25, 2017 | Deepika.com
കൊച്ചി: ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം ഭാഗത്തു നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനുകൾ ഇന്നലെയും വൈകി. ഒന്നര മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ വൈകിയാണു പല ട്രെയിനുകളും ഓടിയത്. കായംകുളത്തുനിന്നുള്ള എറണാകുളത്തേക്കുള്ള റൂട്ടിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ട്രെയിനുകൾ വൈകി ഓടിയതെന്നു റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരം ചെന്നൈ മെയിൽ ഒന്നര മണിക്കൂർ വൈകി.