മലയാളിവിദ്യാർഥികൾക്കു കർണാടകയിൽ മർദനം
01:37 AM Nov 25, 2017 | Deepika.com
ആലക്കോട്: മലയാളിവിദ്യാർഥികൾക്കുനേരേ കർണാടകയിൽ അതിക്രൂരമായ ആക്രമണം. ആലക്കോട് ഒറ്റത്തൈ സ്വദേശി പുത്തൻപുരയ്ക്കൽ പി.ടി. എബിനും കോഴിക്കോട് സ്വദേശിയായ മറ്റൊരു വിദ്യാർഥിയുമാണ് കർണാടക സ്വദേശികളുടെ മണിക്കൂറുകൾ നീണ്ടുനിന്ന ആക്രമണത്തിനിരയായത്. ബംഗളൂരുവിലെ സ്വകാര്യ കോളജിൽ എംബിഎ വിദ്യാർഥികളാണ് ഇരുവരും.