കൊച്ചി : മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിന്ന സിപിഐ മന്ത്രിമാരെ തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടു ചലച്ചിത്ര പ്രവർത്തകനായ ആലപ്പി അഷ്റഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
മന്ത്രിസഭാ യോഗ ബഹിഷ്കരണം കോടതി പരിശോധിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമസഭയോടാണുബാധ്യതയുള്ളതെന്നും ഹൈ ക്കോടതി ചൂണ്ടിക്കാട്ടി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, പി. തിലോത്തമൻ, വി.എസ്. സുനിൽ കുമാർ എന്നിവരാണു നവംബർ 15 ലെ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിന്നത്.
മന്ത്രിമാരെ തുടരാൻ അനുവദിക്കരുതെന്ന ഹർജി തള്ളി
01:37 AM Nov 25, 2017 | Deepika.com