തിരുവനന്തപുരം: ഗ്രാമീണ കാർഷിക ഉത്പന്നങ്ങളും ഉപോത്പന്നങ്ങളും വൻതോതിൽ ക്രയവിക്രയം നടത്തിവന്നിരുന്ന ആഴ്ചച്ചന്തകൾ തിരികെക്കൊണ്ടുവരാൻ ഒരുങ്ങുകയാണു സംസ്ഥാന സർക്കാരെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ . കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നാണ് ഈ സംരംഭം സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തുടനീളം ആയിരം ഗ്രാമീണ കാർഷിക ചന്തകളാണ് ആരംഭിക്കുന്നത്. കൃഷിവകുപ്പ് കുടുംബശ്രീയുമായി സഹകരിച്ചാണ് ഗ്രാമപഞ്ചായത്തുതല ആഴ്ചച്ചന്തകളുടെ പ്രവർത്തനം നടത്താനുദ്ദേശിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു മലപ്പുറത്ത് എടപ്പാളിൽ നിർവഹിക്കും.
കാർഷിക വിപണന രംഗത്തു നിലവിലുള്ള പ്രതിസന്ധികൾ ലഘൂകരിച്ച് കൂടുതൽ സുതാര്യ സംവിധാനമാക്കുന്നതിനാണു പദ്ധതി വിഭാവനം ചെയ്തിക്കുന്നത്.
ആഴ്ചച്ചന്തകൾ തിരിച്ചുവരുന്നു: മന്ത്രി സുനിൽകുമാർ
01:19 AM Nov 25, 2017 | Deepika.com