ഹരിപ്പാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. ഏവൂര്‍ നോര്‍ത്ത് മങ്ങാട്ടുശേരില്‍ (കരുവാറ്റ കുന്നിന്റേത്ത് കുടുംബാംഗം) ഗോപിനാഥന്‍നായര്‍ (58) ആണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മൂന്നോടെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴിന് ദേശീയപാതയില്‍ കരുവാറ്റ മാര്‍ക്കറ്റ് ജംഗ്ഷനു സമീപമായിരുന്നു അപകടം.
ആശ്രമം ജംഗ്ഷനു സമീപമുള്ള തടിമില്ലിലെ തൊഴിലാളിയായിരുന്നു. മുടി വെട്ടിയിട്ട് വീട്ടിലേക്കു വരുന്ന വഴി ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ പിന്നില്‍ നിന്നു വന്ന മാരുതി കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഭാര്യ: ശാന്തമ്മ. മക്കള്‍: പ്രമോദ്, പ്രശാന്ത്, അമ്പിളി, ജ്യോതിലക്ഷ്മി. മരുമക്കള്‍: അനു, അശ്വതി. സംസ്കാരം ഇന്നു രാവിലെ 10.30ന് കരുവാറ്റ കുന്നിന്റേത്ത് വീട്ടുവളപ്പില്‍.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
12:55 AM Nov 25, 2017 | Deepika.com