കൊച്ചി: കെസിബിസിയുടെ മാർ ജോർജ് പുന്നക്കോട്ടിൽ വചനസർഗ പ്രതിഭാ പുരസ്കാരം ഫാ. ജസ്റ്റിൻ കൈപ്രന്പാടന്. കുഞ്ഞുമാലാഖയുടെ ബൈബിൾ കഥകൾ- എന്ന ബാലസാഹിത്യ കൃതിക്കാണു 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം. കെസിബിസി ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ഏർപ്പെടുത്തിയതാണ് പുരസ്കാരം.
എറണാകുളം-അങ്കമാലി അതിരൂപത വൈദികനായ ഫാ. ജസ്റ്റിൻ കൈപ്രന്പാടൻ മദർ തെരേസ, ജോണ് പോൾ പാപ്പ, ബൈബിൾ സചിത്രകഥ തുടങ്ങിയ കൃതികളുടെയും രചയിതാവാണ്. തൃക്കാക്കരയിലെ ഗുരുകുലം സെമിനാരിയുടെ വൈസ് റെക്ടർ, മാർ ലൂയീസ് പബ്ലിക്കേഷന്റെ ഡയറക്ടർ, സത്യദീപം ഇംഗ്ലീഷ് വാരികയുടെ സഹപത്രാധിപർ എന്നിങ്ങനെ പ്രവർത്തിക്കുന്നു. നാളെ എറണാകുളം പിഒസിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കുമെന്ന് കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോണ്സണ് പുതുശേരി അറിയിച്ചു.
ഫാ. ജസ്റ്റിനു വചനസർഗ പുരസ്കാരം
12:55 AM Nov 25, 2017 | Deepika.com