സിഎ വിദ്യാർഥി സമ്മേളനത്തിനു തുടക്കം
12:55 AM Nov 25, 2017 | Deepika.com
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ന്യൂഡൽഹി ബോർഡ് ഓഫ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ശാഖയും സിഎ വിദ്യാർഥി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സിഎ വിദ്യാർഥികളുടെ വാർഷിക ദ്വിദിന സമ്മേളനത്തിനു തുടക്കമായി. ഉദ്ഘാടനം എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. സുരേന്ദ്ര മോഹൻ നിർവഹിച്ചു.