നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഷൂസിനടിയിൽ ഒളിപ്പിച്ച 13 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.
ഇന്നലെ പുലർച്ചെ 3.30ഓടെയാണ് സംഭവം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽനിന്നു വന്ന മലപ്പുറം സ്വദേശി അൻവർ (38) ആണ് കസ്റ്റംസ് പരിശോധനയ്ക്കിടെ കുടുങ്ങിയത്. 116 ഗ്രാം വീതമുള്ള നാല് സ്വർണ ബിസ്കറ്റുകൾ രണ്ട് ഷൂസിനടിയിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു.
കൊച്ചിയിൽ 13 ലക്ഷത്തിന്റെ സ്വർണം പിടികൂടി
01:26 AM Nov 24, 2017 | Deepika.com