കൊച്ചിയിൽ നാലു വിമാനങ്ങൾ വഴി തിരിച്ചുവിട്ടു
01:26 AM Nov 24, 2017 | Deepika.com
നെടുമ്പാശേരി: കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രാവിലെ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു. 7.10ന് കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്ന മസ്ക്കറ്റിൽനിന്നുള്ള ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്കും എയർഏഷ്യയുടെ ബംഗളൂരുവിൽനിന്നുള്ള വിമാനം തിരികെ ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു.