വിശുദ്ധപദ പ്രഖ്യാപനത്തിന്‍റെ ഒാർമയിൽ നിറഞ്ഞ് മാന്നാനം

01:18 AM Nov 24, 2017 | Deepika.com
മാ​​ന്നാ​​നം: ചാ​​വ​​റ​​യ​​ച്ച​​ന്‍റെ വി​​ശു​​ദ്ധ പ​​ദ​​വി പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്‍റെ മൂ​​ന്നാം വാ​​ർ​​ഷി​​ക ആ​​ഘോ​​ഷ​ ച​​ട​​ങ്ങു​​ക​​ൾ ഇ​​ന്ന​​ലെ മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് പള്ളിയിൽ ന​​ട​​ന്നു. കെ.​​ഇ.​​സ്കൂ​​ൾ അ​​ങ്ക​​ണ​​ത്തി​​ൽ​നി​​ന്ന് 10നു ​​പു​​റ​​പ്പെ​​ട്ട പ​​ദ​​യാ​​ത്ര തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ് പ്ര​​വി​​ശ്യാ​​ധി​​പ​​ൻ ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ സി​​എം​​ഐ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു.

പ​​ദ​​യാ​​ത്ര 11.30നു ​​മാ​​ന്നാ​​നം പ​​ള്ളി​​യി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന​​തി​​നെ​​ത്തുട​​ർ​​ന്ന് സി​​എം​​ഐ പ്രി​​യോ​​ർ ജ​​ന​​റ​​ാൾ റ​​വ.​​ഡോ.​പോ​​ൾ ആച്ചാ​​ണ്ടി യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും നൊ​​വേ​​ന​​യും ന​​ട​​ത്ത​​പ്പെ​​ട്ടു. തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ലർമാരായ ഫാ. ​​സാ​​ജു ച​​ക്കാ​​ല​​യ്ക്ക​​ൽ സി​​എം​​ഐ, ഫാ. ​​ആ​​ന്‍റ​​ണി ഇ​​ളം​​തോ​​ട്ടം സി​​എം​​ഐ, ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ സി​​എം​​ഐ, മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ് ആ​​ശ്ര​​മാ​​ധി​​പ​​ൻ ഫാ.​​സ്ക​​റി​​യ എ​​തി​​രേ​​റ്റ് സി​​എം​​ഐ, വി​​വി​​ധ സ്കൂ​​ൾ മാ​​നേ​​ജ​​ർ​​മാ​​ർ, പ്രി​​ൻ​​സി​​പ്പ​​ ൽമാ​​ർ, വൈ​​ദി​​ക​​ർ, അ​​ധ്യാ​​പ​​ക​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ൻ​​സി​​ന്‍റെ കീ​​ഴി​​ലു​​ള്ള എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നു​​മു​​ള്ള കു​​ട്ടി​​ക​​ൾ റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. ബോ​​ർ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ​​ക്കൊ​​രു​​ങ്ങു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കാ​​യു​​ള്ള പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന​​യ്ക്കു ചീ​​പ്പു​​ങ്ക​​ൽ സെ​​ന്‍റ് മേ​​രീ​​സ് ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​പോ​​ൾ വ​​ട​​ക്കേ​​മു​​റി സി​​എം​​ഐ. നേ​​തൃ​​ത്വം ന​​ൽ​​കി. തു​​ട​​ർ​​ന്നു നേ​​ർ​​ച്ച​​ഭ​​ക്ഷ​​ണ​ വി​​ത​​ര​​ണ​​വും ന​​ട​​ന്നു.