ഡോക്ടർമാർ ഇന്ന് ഒരു മണിക്കൂർ ഒപി ബഹിഷ്കരിക്കും
01:18 AM Nov 24, 2017 | Deepika.com
തിരുവനന്തപുരം: കെജിഎംഒഎയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ഒമ്പതു മുതൽ 10 വരെ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്കു നേരെയും തലശേരി ജനറൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനുനേരെയും ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ഇത്.