സിപിഎമ്മിനു മാധ്യമ അലർജി: ഹസൻ
01:04 AM Nov 24, 2017 | Deepika.com
കോഴിക്കോട്: ഭരണത്തിലിരിക്കുമ്പോൾ സിപിഎമ്മിനു മാധ്യമങ്ങളോട് അലർജിയാണെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. ഭരണത്തിലല്ലാത്തപ്പോൾ മാധ്യമങ്ങളെ ഉപയോഗിക്കുന്നവർ ഭരണത്തിലേറിയാൽ തള്ളിക്കളയുന്നത് അപഹാസ്യമാണ്. സിപിഎമ്മിന്റെ മാധ്യമങ്ങളോടുള്ള ഈ അസഹിഷ്ണുത അവസാനിപ്പിക്കണമെന്നും ഹസൻ കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.