ആലപ്പുഴ: ഭോപ്പാലിൽ നടന്ന ജവഹർലാൽ നെഹ്റു ദേശീയ സയൻസ് എക്സിബിഷനിൽ പങ്കെടുത്ത വിദ്യാർഥിക്ക് 23 മുതൽ 26 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഒരു പ്രത്യേക കേസായി പരിഗണിച്ചു സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശിച്ചു.
ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിനു പഠിക്കുന്ന ആദിത്യചന്ദ്ര പ്രസാദിനു ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാണ് ഉത്തരവ്.
സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കണമെന്നു കമ്മീഷൻ
01:04 AM Nov 24, 2017 | Deepika.com