കോഴിക്കോട്: രണ്ടു ദിവസങ്ങളിലായി നടക്കുന്ന സീനിയർ സിറ്റിസണ്‍സ് വെൽഫെയർ അസോസിയേഷൻ നാലാം സംസ്ഥാന സമ്മേളനം ടൗണ്‍ ഹാളിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി.വി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പ്രൊട്ടക്ഷൻ ഓഫിസർ അഷ്റഫ് കാവിൽ വയോജനങ്ങളുടെ നിയമപരിരക്ഷ എന്ന വിഷയം അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ടി. ദേവി, ജാനമ്മ കുഞ്ഞുണ്ണി, അമരവിള രാമകൃഷ്ണൻ, എം. ഭാസ്കരൻ, മേലടി നാരായണൻ എന്നിവർ പ്രസം
ഗിച്ചു.
സീനിയർ സിറ്റിസണ്‍സ് വെൽഫെയർ അസോ. സംസ്ഥാന സമ്മേളനം തുടങ്ങി
01:04 AM Nov 24, 2017 | Deepika.com