മകൻ മരിച്ചതിന്റെ ആറാംനാൾ അമ്മയും മരിച്ചു
01:04 AM Nov 24, 2017 | Deepika.com
അടൂർ: മകൻ മരിച്ച് ആറാംനാൾ മരണാനന്തരചടങ്ങുകൾ പൂർത്തിയായതിനു തൊട്ടുപിന്നാലെ അമ്മയും മരിച്ചു. മേലൂട് മേലേതിൽ പുത്തൻവീട്ടിൽ പരേതനായ കെ. കുഞ്ഞുപിള്ളയുടെ ഭാര്യ ഭവാനിയമ്മ (88) യാണ് ഇളയമകൻ ശാന്തന്റെ (58) മരണാനന്തര ചടങ്ങുകൾ പൂർത്തിയായതിനു തൊട്ടുപിന്നാലെ കുഴഞ്ഞുവീണത്. ഉടൻതന്നെ പന്തളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരം മരിച്ചു. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മറ്റുമക്കൾ : രാധാമണി, തങ്കമണി, സുമംഗല. മരുമക്കൾ: രാജേന്ദ്രൻ, ഷാജി, പ്രകാശ്, സുജ.