വാളയാർ പീഡനക്കേസ്: ജാമ്യം റദ്ദാക്കി
12:57 AM Nov 24, 2017 | Deepika.com
കൊച്ചി: വാളയാർ പീഡനക്കേസിലെ രണ്ടു പ്രതികൾക്കു പാലക്കാട് അഡീഷണൽ സെഷൻസ് കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഒന്നാം പ്രതി വലിയ മധുവെന്ന മധു, മൂന്നാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യമാണു ഹൈക്കോടതി റദ്ദാക്കിയത്. സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നു കാണിച്ചു സർക്കാർ നൽകിയ അപ്പീലിലാണു ഹൈക്കോടതിയുടെ നടപടി.