കൊച്ചി: വിവിഐപികളുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഗതാഗതനിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാരൻ എൻ.എസ്. മാധവന്റെ ട്വീറ്റ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ദ്വിദിന സന്ദർശനത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് മാധവനെ ചൊടിപ്പിച്ചത്. കൊച്ചി സന്ദർശനം ആസ്വദിച്ചുവെന്ന ഉപരാഷ്ട്രപതിയുടെ പ്രതികരണത്തിന്റെ ചുവടു പിടിച്ചാണു ട്വീറ്റ് തുടങ്ങുന്നത്.
“അങ്ങു കൊച്ചി സന്ദർശനം ആസ്വദിച്ചുവെന്നത് സന്തോഷകരം തന്നെ. പക്ഷേ, അങ്ങയെ കൊച്ചി ആസ്വദിച്ചുവോയെന്ന് ആലോചിക്കണം. അങ്ങേയ്ക്കൊപ്പം അലസഗമനം നടത്തിയ പോലീസ് അധികാരികൾ അങ്ങയുടെ പേരിൽ ഈ നഗരത്തോട് എന്താണു ചെയ്തതെന്നു ദയവായി ആ പോലീസുകാരോടു തന്നെ ചോദിച്ചു മനസിലാക്കണം. റോഡുകളിലെ ഗതാഗതം തടസപ്പെടുത്തി ആംബുലൻസുകൾ ചലനരഹിതരായി ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഉദ്യോഗാർഥികൾക്ക് അഭിമുഖ പരീക്ഷകൾ നഷ്ടമായി. രോഗികൾക്കടുത്തേക്ക് എത്താനാവാതെ ഡോക്ടർമാർ വിഷമിച്ചു”.
വിവിഐപി സന്ദർശനം: ഗതാഗത നിയന്ത്രണത്തിനെതിരേ എൻ.എസ്. മാധവന്റെ ട്വീറ്റ്
12:57 AM Nov 24, 2017 | Deepika.com