തിരുവനന്തപുരം: കൊല്ലം പാരിപ്പളളി സർക്കാർ മെഡിക്കൽ കോളജിൽ 83 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.കൊച്ചി ഇൻഫോപാർക്കിന്റെ കൈവശമുളള മൂന്ന് ഏക്കർ ഭൂമി സൗജന്യ നിരക്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടിന് (ഐഐഎംകെ) പാട്ടത്തിന് നൽകും. ഐഐഎംകെയ്ക്കു സാറ്റലൈറ്റ് കാംപസ് സജ്ജമാക്കുന്നതിനാണ് സ്ഥലം.
തീരദേശസേന പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫീസിലേക്ക് ആറു സ്ഥിരം തസ്തികകളും ഒരു കാഷ്വൽ സ്വീപ്പർ തസ്തികയും അനുവദിച്ചു. എയർ എൻക്ലേവ് നിർമിക്കുന്നതിന് കോസ്റ്റ് ഗാർഡിന് അങ്കമാലി വില്ലേജിൽ 29 ആർ ഭൂമി കമ്പോള വില ഈടാക്കി നൽകാനും തീരുമാനിച്ചു.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ 83 തസ്തികകൾകൂടി
12:43 AM Nov 23, 2017 | Deepika.com