കൊച്ചി: മന്ത്രിസഭായോഗത്തിൽനിന്നു വിട്ടുനിന്ന സിപിഐ മന്ത്രിമാർക്കെതിരേ നടപടിയാവശ്യപ്പെട്ടു ചലച്ചിത്ര പ്രവർത്തകനായ ആലപ്പി അഷ്റഫ് നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി.
നവംബർ 15ലെ മന്ത്രിസഭായോഗത്തിൽനിന്നു മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ എന്നിവരാണു വിട്ടുനിന്നത്. തോമസ് ചാണ്ടി വിഷയത്തിൽ പ്രതിഷേധിച്ചു മന്ത്രിമാർ മന്ത്രിസഭായോഗത്തിൽനിന്നു വിട്ടുനിന്നതു സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഇവർക്കെതിരേ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്കു നിർദേശം നൽകണമെന്നുമാണു ഹർജിയിലെ വാദം.
സിപിഐ മന്ത്രിമാർക്കെതിരായ ഹർജി മാറ്റി
12:43 AM Nov 23, 2017 | Deepika.com