കൊച്ചി: മാധ്യമങ്ങളെ നിശബ്ദരാക്കുക, എതിർശബ്ദങ്ങളെ അടിച്ചമർത്തുക, സുതാര്യതയെ കീഴ്പ്പെടുത്തുക തുടങ്ങിയവയാണു പിണറായി സർക്കാരിന്റെ നയമെന്നു കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല. എൽഡിഎഫ് സർക്കാരിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടിയുടെ പേരിൽ നികുതിഭീകരത നടപ്പാക്കുകയാണു മോദി സർക്കാർ. സാധാരണക്കാരായ കർഷകരിൽനിന്നു പോലും വൻതുക നികുതി ഈടാക്കുന്നു. തോമസ് ചാണ്ടിക്കുവേണ്ടി കോണ്‍ഗ്രസ് എംപി വിവേക് തൻഖ ഹൈക്കോടതിയിൽ ഹാജരായതിൽ തെറ്റില്ല. അദ്ദേഹം ഒരു അഭിഭാഷകനാണ്. രാഹുൽ ഗാന്ധി കോണ്‍ഗ്രസിനെ നയിക്കാൻ യോഗ്യനാണെന്നും സുർജേവാല പറഞ്ഞു.
പിണറായി സർക്കാർ എതിർശബ്ദങ്ങൾ അടിച്ചമർത്തുന്നു: സുർജേവാല
12:43 AM Nov 23, 2017 | Deepika.com