തിരുവനന്തപുരം: ഫിനാന്‍സ് ആക്ട് 2014 വഴിയുള്ള നികുതി വര്‍ധനവിനെതിരേ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന കാര്യേജുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പായ സാഹചര്യത്തില്‍ വാഹനങ്ങളില്‍നിന്ന് നികുതി കുടിശിക പിരിച്ചെടുക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ചെക്ക്പോസ്റ്റുകള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്കി.
സംസ്ഥാനത്തിനകത്തേക്ക് സര്‍വീസ് നടത്തുന്ന എല്ലാ അന്യസംസ്ഥാന ഓള് ഇന്ത്യ ടൂറിസ്റ്റ് ബസുകളും ഹൈക്കോടതി നിഷ്കര്‍ഷിച്ചിട്ടുളള സമയപരിധിക്കുളളില്‍ നികുതി കുടിശിക അടയ്ക്കണം. സമയപരിധിയില്‍ കുടിശിക അടയ്ക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കും.
അന്തര്‍ സംസ്ഥാന സര്‍വീസ് കാര്യേജുകള്‍ നികുതി കുടിശിക അടയ്ക്കണം
12:34 AM Nov 23, 2017 | Deepika.com