ഐടിഐ വിജയികള്‍ക്ക് സര്‍ക്കാര്‍ തൊഴില്‍മേള
12:21 AM Nov 23, 2017 | Deepika.com
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡിസംബര്‍ 19 വരെ സ്പെക്ട്രം 2017 ജോബ് ഫെയര്‍ നടത്തും. മലപ്പുറം അരീക്കോട് ഐടിഐയില്‍ 23നും പാലക്കാട് മലമ്പുഴ ഐടിഐയില്‍ 30നും എറണാകുളം കളമശേരി ഐടിഐയില്‍ ഡിസംബര്‍ നാലിനും അഞ്ചിനും തിരുവനന്തപുരം ചാക്ക ഐടിഐയില്‍ ഡിസംബര്‍ ആറിനും ഏഴിനും കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ ഡിസംബര്‍ എട്ടിനും, ഒന്‍പതിനും കണ്ണൂര്‍ ഐടിഐയില്‍ ഡിസംബര്‍ 11, 12നും ആലപ്പുഴ ചെങ്ങന്നൂര്‍ ഐടിഐയില്‍ ഡിസംബര്‍ 12, 13-നും തൃശൂര്‍ ചാലക്കുടി ഐടിഐയില്‍ ഡിസംബര്‍ 12, 13-നും കോഴിക്കോട് ഐടിഐയില്‍ ഡിസംബര്‍ 14-നും പത്തനംതിട്ട ചെന്നീര്‍ക്കര ഐടിഐയില്‍ ഡിസംബര്‍ 14, 15-നും വയനാട് കല്പറ്റ ഐടിഐ യില്‍ ഡിസംബര്‍ 16-നും കാസര്‍ഗോഡ് ഐടിഐയില്‍ ഡിസംബര്‍ 19നും ജോബ് ഫെയര്‍ നടക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.itj obfair.in ല്‍ രജിസ്റ്റര്‍ ചെയ്യണം.