തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ അധ്യാപക തസ്തികനിർണയം, തസ്തിക നഷ്ടപ്പെട്ട അധ്യാപകരുടെ പുനർവിന്യാസം എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തസ്തിക നിർണയം ആറാം പ്രവൃർത്തി ദിവസത്തിൽ റോളിലുള്ള കുട്ടികളുടെ യുഐഡിയുടെ അടിസ്ഥാനത്തിൽ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ ഉത്തരവ് നല്കേണ്ടതാണ്.
ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ വിദ്യാഭ്യസ അവകാശ നിയമത്തിലെ 2009 ലെ ഷെഡ്യൂൾ അനുസരിച്ചും ഒൻപത്, പത്ത് ക്ലാസുകളിൽ കെഇആർ അടിസ്ഥാനത്തിലുമാണ് തസ്തികാ നിർണയം നടത്തേണ്ടത്. താത്കാലികമായി പുനർ വിന്യസിക്കപ്പെട്ട അധ്യാപകരെ പിൻവലിച്ച് എയ്ഡഡ് സ്കൂളുകളിൽ സംരക്ഷിതാധ്യാപകർക്കായി നീക്കിവച്ചിട്ടുള്ള സ്ഥിരം ഒഴിവുകളിൽ വിഷയാനുപാതക്രമം പാലിച്ച് നിയമിക്കേണ്ടതും സംരക്ഷണം പൂർത്തിയാകുന്നതു വരെ സംരക്ഷണ വ്യവസ്ഥ തുടരേണ്ടതുമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
അധ്യാപക പുനർവിന്യാസം: വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു
12:21 AM Nov 23, 2017 | Deepika.com