കൊച്ചി:കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 18-ാമത് അഖിലേന്ത്യാ ലോഗോസ് ബൈബിൾ ക്വിസിന്റെ ഫൈനൽ മത്സരങ്ങൾ ഇന്നു പാലാരിവട്ടം പിഒസിയിൽ ആരംഭിക്കും.
കേരളത്തിലും പുറത്തും നിന്നുമായി അഞ്ചര ലക്ഷത്തോളം മത്സരാർഥികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 60 പേർ ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കും. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന ബൈബിൾ ക്വിസ് എന്നറിയപ്പെടുന്ന ലോഗോസിലെ വിജയികൾക്ക് ജറുസലേം തീർഥാടനം, കാഷ് പ്രൈസുകൾ, സ്വർണമെഡലുകൾ എന്നിവ സമ്മാനമായി ലഭിക്കും. 26ന് ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സമ്മേളനത്തിൽ ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ് ഏബ്രഹാം മാർ ജൂലിയോസ് സമ്മാനദാനം നിർവഹിക്കും. ഫൈനൽ മത്സരങ്ങൾ ഗുഡ്നെസ് ടിവി സംപ്രേഷണം ചെയ്യുമെന്നു ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോണ്സണ് പുതുശേരി അറിയിച്ചു.
ലോഗോസ് ക്വിസ് ഫൈനൽ ഇന്നുമുതൽ
12:21 AM Nov 23, 2017 | Deepika.com