കണ്ണൂർ: ഡിവൈഎസ്പി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ പ്രതികളായ 15 ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്ക് 5,000 രൂപ വീതം പിഴയും ഒൻപത് മാസം തടവും വിധിച്ചു.
2012 ഓഗസ്റ്റ് ഒന്നിനു കണ്ണൂർ നഗരസഭാ ഓഫീസിനു മുന്നിലെ റോഡിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.ഷബീർ അലി (31) പയ്യാന്പലം, ഷിബിൻ (32) കാടാച്ചിറ, എൻ. നിഖിൽ (24) ഇരിവേരി, രാജീവൻ (55) പള്ളിക്കുന്ന്, കെ.പി. റാഷിദ് (37) വളപട്ടണം, ഷിജിൻ (24) ചാലാട്, വി.പി. റിജിൻ (30) അഴീക്കോട്, എം. മുരളി (48) എളയാവൂർ, റെഷിൻ (30) അഴീക്കോട്, റമിൽ (29) പാറക്കടവ്, എ. ഷാജു (46) കണ്ണൂർ, ഫായിസ് (24) ചാലാട്, കൃപേഷ് (34) ആറ്റടപ്പ, പി. രാജേഷ് (40) അഴീക്കോട്, വിനിൽ (27) പറശിനിക്കടവ് തുടങ്ങിയവർക്കാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്.
ഡിവൈഎസ്പിയുടെ വാഹനം ആക്രമിച്ച കേസ്: 15 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കു തടവും പിഴയും
12:21 AM Nov 23, 2017 | Deepika.com