കടുത്തുരുത്തി: ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ നടക്കും. മൃതദേഹം ഇന്നലെ പുലർച്ചയോടെ വീട്ടിൽ എത്തിച്ചു. കോതനല്ലൂർ ചക്കുംകുഴിയിൽ പ്രവീണ്‍ തങ്കച്ചൻ (34) ആണ് മരിച്ചത്. ഡൽഹി ഫരീദാബാദിലാണ് വാഹനാപകടം ഉണ്ടായത്. പ്രവീണിനൊപ്പം കാറിലുണ്ടായിരുന്ന ഡൽഹി സ്വദേശിയായ പോലീസുകാരനും അപകടത്തിൽ മരിച്ചു.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിയായ ജോബിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ച കാറിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. ഡൽഹിയിൽ കന്റോണ്‍മെന്റ് ആശുപത്രിയിൽ നഴ്സായി ജോലി നോക്കുകയായിരുന്നുപ്രവീണ്. ഇതേ ആശുപത്രിയിൽ തന്നെയാണ് പ്രവീണ്‍ന്റെ ഭാര്യ രമ്യയും ജോലി ചെയ്യുന്നത്.
ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന്
12:21 AM Nov 23, 2017 | Deepika.com