യുഎഇയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
12:21 AM Nov 23, 2017 | Deepika.com
കോന്നി: യുഎഇയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കോന്നി തടത്തിൽ ജോയുടെ മകൻ ആൽബർട്ടിന്റെ (18) മൃതദേഹമാണ് ഒമാൻ അതിർത്തിയിൽ സരൂജ് ഡാമിനു സമീപത്തുനിന്ന് കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഒരാഴ്ച മുന്പ് ആൽബർട്ട് സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പാച്ചിലിൽപെടുകയും കാണാതാകുകയുമായിരുന്നു.