മലയാളി യുവാവ് മലേഷ്യയിൽ മരിച്ചു
12:21 AM Nov 23, 2017 | Deepika.com
തൊടുപുഴ: തബ്ലീഗ് ജമാഅത്ത് സംഘത്തിലെ യുവാവ് മലേഷ്യയിലെ മലാക്കയിൽ മരിച്ചു. തൊടുപുഴ അച്ഛൻകവല കരോട്ടേപ്പറന്പിൽ സെയ്ദുമുഹമ്മദിന്റെ മകൻ അഫ്സൽ (28) ആണ് മരിച്ചത്. ഒരുമാസം മുന്പാണ് തൊടുപുഴയിൽ നിന്നു സംഘം പോയത്. അഫ്സലിന് തൊടുപുഴയിൽ പഴം, പച്ചക്കറി വ്യാപാരമായിരുന്നു. ബന്ധുക്കൾ മലാക്കയിലേക്കു തിരിച്ചിട്ടുണ്ട.് മൃതദേഹം മലേഷ്യയിൽ തന്നെ കബറടക്കും. ഭാര്യ: ബിസ്മി. മക്കൾ: യഹ്യ, മാഷിദ.