എടത്വ കൊലപാതകം: പ്രതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു
01:33 AM Nov 22, 2017 | Deepika.com
ആലപ്പുഴ: എടത്വ ഇരട്ടക്കൊലപാതകത്തിൽ ഒന്നാംപ്രതി മോബിൻ മാത്യുവിന്റെ പിതാവിന്റെ സഹോദരനും മൂന്നാംപ്രതി ജോഫിൻ ജോസഫിന്റെ പിതാവുമായ ബേബിച്ചനെ പോലീസ് അറസ്റ്റു ചെയ്തു. മറ്റൊരു പ്രതിയും ഒന്നാംപ്രതിയുടെ പിതാവുമായ മാത്യു ദുബായിൽ ആയതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ സഹായത്തോടെയാണ് പ്രതികൾ കാര്യങ്ങൾ നീക്കിയതെന്നും പോലീസ് പറഞ്ഞു.