കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെതിരേ കോൺഗ്രസ്-എസിൽ കടുത്ത വിമർശനം. സിപിഎമ്മിനോട് അമിത വിധേയത്വം പ്രകടിപ്പിക്കുന്ന മന്ത്രി പാർട്ടിയെ അവഗണിക്കുന്നുവെന്നാണ് ആക്ഷേപം.
കണ്ണൂരിൽ നടത്താനിരുന്ന കോൺഗ്രസ്-എസ് നേതൃത്വ ക്യാമ്പ് മന്ത്രിയുടെ അസൗകര്യം കാരണം മാറ്റിവയ്ക്കേണ്ടിവന്നതോടെയാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ മന്ത്രിക്കെതിരേ ശബ്ദമുയർന്നത്. സിപിഎം നിശ്ചയിക്കുന്ന പരിപാടികളിലെല്ലാം പങ്കെടുക്കുന്ന മന്ത്രി സ്വന്തം പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് എത്താൻ സമയം കണ്ടെത്തുന്നില്ലെന്നും പരാതിയുമണ്ട്.
കഴിഞ്ഞദിവസം കണ്ണൂരിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവരെല്ലാം മന്ത്രിക്കെതിരേ പരാതികൾ നിരത്തി. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും പരിഗണന നൽകുന്നില്ലെന്നായിരുന്നു പ്രധാന പരാതി. ജില്ലാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന പ്രസിഡന്റ്കൂടിയായ മന്ത്രി കടന്നപ്പള്ളി പെട്ടെന്നുതന്നെ യോഗസ്ഥലത്തുനിന്നു തിരിച്ചുപോയതും ചർച്ചാവിഷയമായി.
മന്ത്രി കടന്നപ്പള്ളിക്കെതിരേ പാളയത്തിൽ പട
01:21 AM Nov 22, 2017 | Deepika.com