തിരുവനന്തപുരം: ലോകത്തിലെ പ്രശസ്തമായ സര്‍വകലാശാലകളും ഇന്ത്യയിലെ ഐഐടികളടക്കമുള്ള സ്ഥാപനങ്ങളും പങ്കെടുത്ത രാജ്യാന്തര ഹാക്കത്തോണില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഗവേഷണ, പഠന സ്ഥാപനമായ ഐഐഐടിഎം-കെ(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോ ളജി ആൻഡ് മാനേജ്മെന്റ് ) ഗോള്‍ഡന്‍ ടിക്കറ്റ് പുരസ്കാരം കരസ്ഥമാക്കി.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ കീഴിലുള്ള പ്രഫര്‍ എന്ന സ്റ്റാര്‍ട്ടപ്പും കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗും ചേര്‍ന്ന് നടത്തിയ ഹാക്കത്തോണില്‍ കര്‍ഷകര്‍ക്ക് സ്വന്തം ഉല്പന്നങ്ങള് വില്‍ക്കുന്നതിന് ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത വിപണി സൃഷ്ടിക്കുന്ന ‘അഗ്രോചെയിന്’ എന്ന ആപ്പിലൂടെയാണ് ഐഐഐടിഎം-കെ ഈ പുരസ്കാരം നേടിയത്.
ഐഐഐടിഎം കെയിലെ ഗവേഷണ വിദ്യാര്‍ഥികളായ നിഖില്‍ വി. ചന്ദ്രന്, എസ്. ആദര്‍ശ്, വി.എസ്. അനൂപ് എന്നിവര്‍ അസോസിയറ്റ് പ്രഫസര്‍ ഡോ.എസ്.അഷ്റഫിന്റെ മേല്‍നോട്ടത്തിലാണ് ആപ്പിന് രൂപം നല്‍കിയത്.
കര്‍ഷകരും ഉപഭോക്താക്കളും ഇടനിലക്കാരെ ഒഴിവാക്കി സൈബര്‍ ലോകത്ത് ഒത്തുചേരുന്ന സഹകരണ കാര്‍ഷിക വിപണന സംവിധാനമാണ് അഗ്രോചെയിന്. ഉല്പന്നങ്ങള്ക്ക് വിപണി കണ്ടുപിടിക്കുന്നതോടൊപ്പംതന്നെ കൃഷിയ്ക്കുള്ള ധനസഹായവും കൃഷിസ്ഥലവുമടക്കം ഈ സംവധാനത്തിലൂടെ കര്‍ഷകര്‍ക്ക് നേടാം. തങ്ങളുടെ ഉല്പന്നങ്ങള് കര്‍ഷകര്‍ ബ്ലോക് ചെയിന്‍ ലെഡ്ജറുകളില്‍ രേഖപ്പെടുത്തും.
ഐഐഐടിഎം-കെയ്ക്ക് ഗോള്‍ഡന്‍ ടിക്കറ്റ് പുരസ്കാരം
01:05 AM Nov 22, 2017 | Deepika.com