കോഴിക്കോട്: നഗരത്തിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കായി എത്തിച്ച 220 നൈട്രോസെപാം ലഹരി ഗുളികകളുമായി തിങ്കളാഴ്ച അറസ്റ്റിലായ നല്ലളം മാങ്കുനിപ്പാടം സ്വദേശി അജയ് എന്ന അപ്പു (22) നഗരത്തിലെ മികച്ച നർത്തകനാണ്.
വിവാഹ വീടുകളിലും, ഡിജെ പാർട്ടികളിലും, മറ്റ് ആഘോഷ പരിപാടികളിലും ‘ഫ്രീക്കൻ മോഡൽ’ ഡാൻസ് അവതരിപ്പിക്കുന്ന ഇയാൾ ഈ ബന്ധമുപയോഗിച്ച് നിരവധി വിദ്യാർഥികളെയും, യുവാക്കളെയും വലയിലാക്കിയിരുന്നതായി പോലീസ് പറഞ്ഞു.
ലഹരി വേട്ട; പിടിയിലായ അജയ് മികച്ച നർത്തകൻ
12:34 AM Nov 22, 2017 | Deepika.com