കൊല്ലം:സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ശുചിത്വ സാഗരം പദ്ധതി സ്വാഗതാർഹമാണെന്നും അതേ മാതൃകയിൽ കായലുകളും തടാകങ്ങളും പുഴകളും ശുദ്ധീകരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കർമ പദ്ധതിക്ക് രൂപം നൽകണമെന്നും ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. ലോക മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനാധിപത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ മണ്ണെണ്ണ വിഹിതം, പെൻഷൻ, ലംപ്സംഗ്രാന്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്രാൻസിസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ച യോഗത്തിൽ പി. സി. ജോസഫ്, ആന്റണി രാജു, എം.പി. പോളി, ജോസ് പാറേക്കാട്ട്, എച്ച്. രാജു, പ്രാക്കുളം പ്രകാശ്, ജിമുനിഷ, എഫ്. ജെ. അൽഫോൺസ്, കുറ്റിയിൽ ശ്യാം, ജോൺസൺ ജോളിയിൽ, കല്ലട സോളമൻ, സി.ആർ. ഉദയൻ, സി. രാമചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു. അഖില കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ തോട്ടുവാൽ, കേരള പ്രദേശ് അനുബന്ധ മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് കലവറ, മുത്ത് കൃഷ്ണൻ, അരിനല്ലൂർ ചിന്നപ്പൻ, യേശുദാസൻ പുല്ലിച്ചിറ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ജലാശയങ്ങൾ മാലിന്യമുക്തമാക്കാൻ കർമപദ്ധതി വേണം: ഫ്രാൻസിസ് ജോർജ്
12:25 AM Nov 22, 2017 | Deepika.com