മലപ്പുറം: സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് മന്ത്രി എം.എം.മണി. മലപ്പുറത്ത് വണ്ടൂര്‍ പോരൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ മുന്നണിമര്യാദ കാട്ടാന്‍ തയാറാകുന്നില്ല. തോമസ് ചാണ്ടി പ്രശ്നത്തില്‍ ഹീറോ ചമയാനാണ് സിപിഐ ശ്രമിക്കുന്നത്. മൂന്നാര്‍ വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സിപിഐ നടപടികളെടുത്തതെന്നും എം.എം.മണി ആരോപിച്ചു.
കടുത്ത പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന എല്‍ഡിഎഫ് നേതാക്കളുടെ നിര്‍ദേശം വകവയ്ക്കാതെയായിരുന്നു എം.എം.മണിയുടെ പ്രസംഗം.
സിപിഐ എന്ന വിഴുപ്പു ചുമക്കാനില്ല: മന്ത്രി മണി
11:10 PM Nov 20, 2017 | Deepika.com