മൂന്നാർ: മൂന്നാറിലെ അനധികൃത കൈയേറ്റവുമായി ബന്ധപ്പെട്ടു ശക്തമായ നടപടിയെടുത്ത റവന്യു ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ദേവികുളം റവന്യൂ സ്പെഷല്‍ തഹസില്‍ദാര്‍ എം.ജെ. തോമസിനെയാണു സ്ഥലം മാറ്റിയത്. ഇദ്ദേഹത്തെ നെടുങ്കണ്ടം അഡീഷണല്‍ തഹസില്‍ദാര്‍ ആയിട്ടാണ് സ്ഥലം മാറ്റിയത്.
മൂന്നാറില്‍ കെട്ടിടം പണിയാനായി റവനന്യു വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയതിനു പിന്നില്‍ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. നിയമലംഘനം നടത്തിയവര്‍ക്കെതിരേ നോട്ടീസ് അയച്ചു ശക്തമായ നടപടിയുമായി മുന്നോട്ട് പോവുന്നതിനിടെയാണു സ്ഥലം മാറ്റം. എന്നാൽ, സ്ഥലംമാറ്റത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്.
ദേവികുളം തഹസീൽദാറെ സ്ഥലംമാറ്റി
11:10 PM Nov 20, 2017 | Deepika.com