വെള്ളം കിട്ടിയില്ലെങ്കിൽ 23നു ചിറ്റൂരിൽ ഹർത്താൽ
11:10 PM Nov 20, 2017 | Deepika.com
ചിറ്റൂർ: പറമ്പിക്കുളത്തുനിന്ന് ആളിയാറിലേക്കു വെള്ളം വിട്ടുകിട്ടിയില്ലെങ്കിൽ വ്യാഴാഴ്ച ചിറ്റൂർ താലൂക്കിൽ ഹർത്താൽ നടത്തി പ്രക്ഷോഭത്തിനു തുടക്കംകുറിക്കുമെന്നു ജനപ്രതിനിധികളുടെയും കർഷക സംഘടനാ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. എംഎൽഎമാരായ കെ. കൃഷ്ണൻകുട്ടി, കെ.വി. വിജയദാസ്, കെ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. വ്യാഴാഴ്ച കർഷകസംഘടനകളുടെ നേതൃത്വത്തിൽ ശിരുവാണി ജലസംഭരണിയിലേക്കു മാർച്ചും നടത്തും.