കൊച്ചി: ശബരിമല സന്നിധാനത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 24 മണിക്കൂർ എക്സ്റ്റൻഷൻ കൗണ്ടർ തുടങ്ങി. ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മെന്പർ കെ. രാഘവൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ജനറൽ മാനേജർ ജോയ് ഡി. ആര്യക്കര, റീജണൽ മാനേജർ ഡി. അജയകുമാർ, സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി അനിൽ ശങ്കർ, അസി. ജനറൽ സെക്രട്ടറി എം.ആർ. വിനോദ്, റീജണൽ സെക്രട്ടറി ടി.ആർ. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു
മാളികപ്പുറം ക്ഷേത്രത്തിന് എതിർവശത്തുള്ള ശാഖയിലൂടെ പണമിടപാട് നടത്താനും എടിഎം കാർഡ് ഉപയോഗിച്ചുള്ള ഗ്രീൻ ചാനൽ സംവിധാനവും ലഭ്യമാണ്. സന്നിധാനം വലിയ നടപ്പന്തലിലും പന്പ ഗണപതി ക്ഷേത്ര നടപ്പന്തലിലും എടിഎം കൗണ്ടറുകൾ പ്രവർത്തിച്ചുവരുന്നു.
ശബരിമല സന്നിധാനത്ത് എസ്ബിഐ കൗണ്ടർ
11:10 PM Nov 20, 2017 | Deepika.com