കൊച്ചി: ഉപരാഷ്ട്രപതിയായശേഷം എം. വെങ്കയ്യ നായിഡു ആദ്യ കേരളസന്ദർശനത്തിനായി ഇന്നു കൊച്ചിയിലെത്തും. ഇന്നും നാളെയുമായി കൊച്ചിയിൽ മൂന്നു പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും.
ഇന്ന് ഉച്ചയ്ക്ക് 12.05 നാണ് ഉപരാഷ്ട്രപതി കൊച്ചിയിലെത്തുക. നാവിക വിമാനത്താവളത്തിൽ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകും. ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.
വൈകുന്നേരം നാലിന് ഹോട്ടൽ ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ പതിനൊന്നാമത് ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഫോറം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30ന് കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കൊച്ചി നഗരസഭയുടെ സുവർണജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 10.45ന് മറൈൻഡ്രൈവിലെ ഹോട്ടൽ താജ് ഗേറ്റ്വേയിൽ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 160-ാമത് വാർഷികാഘോഷത്തിലും ഉപരാഷ്ട്രപതി സംബന്ധിക്കും.
12.30ന് നാവിക വിമാനത്താവളത്തിൽനിന്നു മടങ്ങും.
ഉപരാഷ്ട്രപതി ഇന്നു കൊച്ചിയിൽ
10:50 PM Nov 20, 2017 | Deepika.com