തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിവിഷയത്തിൽ ഇടതുമുന്നണിയിൽ ഉടലെടുത്ത തർക്കം തുടരുന്നതിനിടെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നാളെ ചേരും. മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച പാർട്ടി മന്ത്രിമാരുടെ നിലപാട് സിപിഐയിലും ഇടതുമുന്നണിയിലും ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ കൂടിയാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നത്.
തോമസ് ചാണ്ടിയുടെ രാജിയെത്തുടർന്നുണ്ടായ സംഭവങ്ങൾ സിപിഎം- സിപിഐ ബന്ധത്തേയും ദോഷമായി ബാധിച്ചിട്ടുണ്ട്. പ്രശ്നം തീർക്കാൻ സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി സംസ്ഥാന ഘടകത്തിനു നിർദേശം നൽകിയിട്ടുണ്ട്
സിപിഎെ എക്സിക്യൂട്ടീവ് നാളെ
10:50 PM Nov 20, 2017 | Deepika.com