കൊച്ചി: ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളി സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്താൻ ഹൈക്കോടതി അനുമതി നൽകി. ചില വോട്ടർമാർ നൽകിയ ഹർജിയെത്തുടർന്ന് അനുമതിയില്ലാതെ ഫലം പ്രഖ്യാപിക്കരുതെന്നു കോടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു. കോഫി ബോർഡ് ആസ്ഥാനത്ത് ഇന്നു രാവിലെ റിട്ടേണിംഗ് ഓഫീസർ സോജൻ ഫലം പ്രഖ്യാപിക്കും.
2014നുശേഷം ജോലിയിൽ പ്രവേശിച്ച 350ലേറെപ്പേരെ വോട്ടർപട്ടികയിലുൾപ്പെടുത്തിയതു ചോദ്യംചെയ്തു സിപിഎം അനുകൂല സംഘടന ഹർജി നൽകിയതിനെത്തുടർന്നു കുറേപ്പേരെ ഹൈക്കോടതി ഒഴിവാക്കി. ഇതിനെതിരേ ഹർജി നൽകിയ വോട്ടർമാർക്കു കോടതി വീണ്ടും വോട്ടവകാശം നൽകി. തുടർന്നാണു ഫലപ്രഖ്യാപനം കോടതിയുടെ അനുമതിയോടെ വേണമെന്നു നിർദേശിച്ചത്.
ഇന്ത്യൻ കോഫി ഹൗസ്: ഫലം പ്രഖ്യാപിക്കാൻ അനുമതി
10:50 PM Nov 20, 2017 | Deepika.com