തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. ഡ്യൂട്ടി പരിഷ്കരണത്തിനെതിരേ ഒരു വിഭാഗം ജീവനക്കാർ മാനേജ്മെന്റുമായി നിസഹകരണസമരം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ കണ്ടത്. ജോലിയിൽ പ്രവേശിച്ചതിനു ശേഷം ചർച്ചയാകാമെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ ജീവനക്കാരുടെ മെല്ലെപ്പോക്ക് സമരം മൂലം കഴിഞ്ഞ ദിവസം ദീർഘദൂര സർവീസുകളിൽ പലതും മുടങ്ങിയിരുന്നു. ഡ്യൂട്ടി പരിഷ്കരണത്തിനെതിരേയാണ് യാതൊരു മുന്നറിയിപ്പും നൽകാതെ ഒരു വിഭാഗം ജീവനക്കാർ സമരം ആരംഭിച്ചത്. ജീവനക്കാരുടെ സമരത്തിനെതിരേ കെഎസ്ആർടിസി എംഡി രംഗത്തെത്തിയിട്ടുണ്ട്. ജോലിക്കെത്താത്ത ജീവനക്കാരെ സസ്പെൻഡ് ചെയ്യുമെന്ന് എംഡി അറിയിച്ചു.
മുഖ്യമന്ത്രി കെഎസ്ആർടിസി ജീവനക്കാരുമായി ചർച്ച നടത്തി
10:38 PM Nov 20, 2017 | Deepika.com