കൊച്ചി: കാന്പസും കക്ഷിരാഷ്ട്രീയവും എന്ന വിഷയത്തിൽ കെസിബിസി സെക്രട്ടേറിയറ്റും ഐക്യജാഗ്രതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പഠനശിബിരം ഇന്ന്. ഉച്ചയ്ക്ക് 2.30 മുതൽ അഞ്ചു വരെ പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ചിട്ടുള്ള പഠനശിബിരത്തിൽ ജസ്റ്റീസ് സിറിയക് ജോസഫ്, കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ വിഷയാവതരണം നടത്തും.
റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് ചർച്ച നിയന്ത്രിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.വർഗീസ് വള്ളിക്കാട്ട്, കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തൻപുരയിൽ എന്നിവർ നേതൃത്വം നല്കും. പഠനശിബിരത്തിൽ വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽനിന്നുള്ളവർ പങ്കെടുക്കും.
കാന്പസ് രാഷ്ട്രീയം: പഠനശിബിരം ഇന്ന്
10:17 PM Nov 20, 2017 | Deepika.com