തിരുവനന്തപുരം: പിഎസ്സി ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നു. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവരുന്ന വിവരങ്ങൾ, അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ, ഇന്റർവ്യൂ കലണ്ടർ, പരീക്ഷാ കലണ്ടർ, ബുള്ളറ്റിൻ കവർ പേജ് എന്നിവ ഉൾപ്പെടുത്തി ഫെയ്സ് ബുക്ക് ആരംഭിക്കുന്നതിനാണ് പിഎസ്സി തയ്യാറെടുക്കുന്നത്.
ഉദ്യോഗാർഥികൾക്ക് വളരെ ലളിതമായി വിവരങ്ങൾ മനസിലാക്കത്തക്ക വിധത്തിലായിരിക്കും പേജ് ആരംഭിക്കുക. വിവരണാത്മക പരീക്ഷകളുടെ മൂല്യനിർണയം നടത്തുന്നതിനുള്ള സോഫ്റ്റ്വേർ വികസിപ്പിക്കാൻ സി ഡിറ്റിനെ ഏൽപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
പിഎസ്സി ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നു
10:08 PM Nov 20, 2017 | Deepika.com